Posted On
date_range Updated On
date_range കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഒരു സൈനികന് പരിക്ക്
ശ്രീനഗർ: കശ്മീരിലെ പാംപോറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സംഭവത്തിൽ ഒരു സൈനികന് പരിക്കേറ്റതായി റിേപ്പാർട്ടുണ്ട്. അതിർത്തിയിൽ നുഴഞ്ഞ് കയറിയ മൂന്ന് ഭീകരർ അടങ്ങിയ സംഘം സർക്കാർ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്നതായാണ് പൊലീസ് റിപ്പോർട്ട്. സ്ഥലത്ത് ഏറ്റുമുട്ടലും റെയ്ഡും തുടരുകയാണ്.
പുലർച്ചെ 6.30ന് മേഖലയിലേക്ക് കടന്ന ഭീകരർ ശ്രീനഗറിന് സമീപം താവളമടിക്കുകയും സുരക്ഷാ സൈനികർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ശ്രീനഗറിൽ നിന്നും 10 കിലോമീറ്റർ അകലെ ദേശീയപാതക്ക് സമീപമാണ്ഭീകരർ തമ്പടിച്ച സർക്കാർ കോംപ്ലക്സ് സ്ഥിതി ചെയ്യുന്നത്. ഫെബ്രുവരിയിൽ ഇതേ സ്ഥലത്തുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് കമാേൻറാകളും ഒരു സാധാരണക്കാരനും മൂന്ന് ഭീകരരുമുൾപ്പെടെ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.