മെക്കേദാട്ടു അണക്കെട്ട് നിർമാണം കർണാടകക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം
ചെന്നൈ: കാവേരി നദിക്കു കുറുകെ മെക്കേദാട്ടുവിൽ അണക്കെട്ട് നിർമിക്കാനുള്ള കർണാടകത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട്ടിലെ ഭരണപ്രതിപക്ഷ ഭേദമില്ലാതെ വിവിധ രാഷ്ട്രീയ കക്ഷികൾ പ്രതിഷേധവുമായി രംഗത്തെത്തി. മൈസൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ സംസാരിക്കവെ, മെക്കേദാട്ടു അണക്കെട്ട് നിർമാണം ആർക്കും തടയാനാകില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കിയിരുന്നു. പദ്ധതിക്ക് കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാടിന്റെ സമ്മതമില്ലാതെ പദ്ധതി നടപ്പാക്കുന്നത് സുപ്രീംകോടതി ഉത്തരവുകളുടെയും കാവേരി ജലവിഹിതത്തിന്റെയും ലംഘനമാകുമെന്ന് തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ മാണിക്കം ടാഗോർ ആരോപിച്ചു. പദ്ധതി തമിഴ്നാട്ടിലെ കർഷകരുടെ ജലലഭ്യതയെയും ഉപജീവനത്തെയും ബാധിക്കുമെന്ന് ടാഗോർ മുന്നറിയിപ്പ് നൽകി. ഡാം നിർമാണവുമായി കർണാടക ഏകപക്ഷീയമായി മുന്നോട്ടുപോകുന്നത് രാജ്യത്തിന്റെ ഫെഡറൽ വ്യവസ്ഥിതിക്ക് എതിരാണെന്ന് വൈദ്യുതി മന്ത്രിയും ടി.വി.കെ വക്താവുമായ സി.ടി നിർമൽകുമാർ പ്രസ്താവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.