പ്രോടേം സ്പീക്കറുടെ അധികാരങ്ങളെന്ത്‍?

ന്യൂഡൽഹി: സീനിയോറിറ്റി മാനദണ്ഡങ്ങൾ മറികടന്ന് മൂന്ന് തവണ ബി.ജെ.പി എം.എൽ.എയായ ബൊപ്പയ്യയെയാണ് കർണാടക ഗവർണർ വാജുഭായ് വാല പ്രോടേം സ്പീക്കറാക്കാൻ തീരുമാനിച്ചത്. എട്ട് തവണ കർണാടക നിയമസഭയിലെത്തിയ കോൺഗ്രസ് എം.എൽ.എ ഹലിയാൽ, ആർ.വി ദേശ് പാണ്ഡെ എന്നിവരെ മറികടന്നായിരുന്നു ബൊപ്പയ്യയുടെ നിയമനം. നാളെ നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ നിർണായകമായ സ്ഥാനമാണ് സ്പീക്കർക്കുള്ളത് എന്ന് വ്യക്തമായിരിക്കെയാണ് ഗവർണറുടെ നടപടി.

എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് അധ്യക്ഷത വഹിക്കേണ്ടതും വിശ്വാസ വോട്ടോടെപ്പ് നിയന്ത്രിക്കേണ്ടതും അടക്കം നിരവധി അധികാരങ്ങളാണ് പ്രോടേം സ്പീക്കറിൽ നിക്ഷിപ്തമായിരിക്കുന്നത്. അദ്ദേഹത്തിന്‍റെ അധികാരങ്ങളുപയോഗിച്ച് ഭരിക്കുന്ന പാർട്ടിയെ അധികാരത്തിലിരുത്തുവാനും ചിലരെ കൂറുമാറ്റ നിരോധന നിയമത്തിന്‍റെ പരിധിയിൽ നിന്ന് രക്ഷപ്പെടുത്തുവാനും സ്പീക്കർക്ക് കഴിഞ്ഞേക്കും. 

വിശ്വസവോട്ട് തേടേണ്ടത് ബാലറ്റിലൂടെയാണോ അതോ ശബ്ദ വോട്ടെടുപ്പിലൂടെയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരവും പ്രോടേം സ്പീക്കർക്കാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. 

പുതുതായി നിയമസഭ ചേരുമ്പോൾ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ തെരഞ്ഞെടുക്കാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമാണ് പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കേണ്ടിവരുന്നത്. നിയമസഭയിലെ മറ്റംഗങ്ങളുടെ കൂടി സമ്മതത്തോടുകൂടി വേണം പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കാൻ. സഭയുടെ സുഗമമായ നടത്തിപ്പിന് ഇത് അത്യന്താപേക്ഷിതമാണ്.
 

Tags:    
News Summary - karnataka pro term speaker-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.