Posted On
date_range Updated On
date_range കർണാടകയിലേത് പോലൊരു അട്ടിമറി രാജ്യം കണ്ടിട്ടില്ല -കെ.സി വേണുഗോപാൽ
ബംഗളൂരു: കർണാടകത്തിലെ പോലൊരു അട്ടിമറി രാജ്യം കണ്ടിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. കേന്ദ്ര സർക്കാറിന്‍റെ നേതൃത്വത്തിൽ മഹാരാഷ്ട്ര സർക്കാറിനെ ഉപയോഗിച്ച് കർണാടക സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. ഈ നീക്കത്തെ നിയമപരമായി നേരിടും. രാജ്യത്ത് ജനാധിപത്യമാണ് നടപ്പിലാവേണ്ടത്. സംസ്ഥാനത്ത് വ്യാപക പ്രക്ഷോഭങ്ങൾ തുടങ്ങാൻ പോവുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
മുംബൈയിലെ ഹോട്ടലിൽ കഴിയുന്നവർ കോൺഗ്രസ് എം.എൽ.എമാരാണ് തങ്ങളെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്തു കൊണ്ടാണ് ഡി.കെ. ശിവകുമാറിനെ കാണാൻ അനുവദിക്കാത്തത്. ബി.ജെ.പിക്ക് ഇതിലെന്ത് കാര്യമെന്നും വേണുഗോപാൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.