Posted On
date_range Updated On
date_range കർണാടക മുൻ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോവിഡ്
ബംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച കാര്യം അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു.
താനുമായി കഴിഞ്ഞ ദിവസം ബന്ധപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്നും കോവിഡ് ടെസ്റ്റ് ചെയ്യണമെന്നും 61കാരനായ കുമാരസ്വാമി ട്വീറ്റ് ചെയ്തു. ഇന്ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി പ്രചരണത്തിലായിരുന്നു അദ്ദേഹം.
മാർച്ച് 23ന് കുമാരസ്വാമി കോവിഡ് വാക്സിൻെറ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് യെദിയൂരപ്പക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.