കർണാടകയിൽ ലോക്ഡൗൺ നീട്ടും

ബംഗളൂരു: കോവിഡ് 19‍​​െൻറ വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ ലോക്ഡൗൺ കർണാടകയിൽ നീട്ടും. വ്യാഴാഴ്ച ചേർന്ന അട ിയന്തര മന്ത്രിസഭ യോഗത്തിൽ ലോക്ഡൗൺ ഏപ്രിൽ 30വരെ നീട്ടണമെന്നാണ് എല്ലാ മന്ത്രിമാരും ഒരുപോലെആവശ്യപ്പെട്ടതെന് നും പ്രധാനമന്ത്രിയുമായുള്ള വിഡിയോ കോൺഫറൻസിനുശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി ബി.എസ്. യെദി യൂരപ്പ പറഞ്ഞു.

സംസ്ഥാനത്തെ കോവിഡ് ഹോട്സ്പോട്ടുകളിൽ ഏപ്രിൽ 14നുശേഷവും ലോക്ഡൗൺ തുടരണമെന്ന നിർദേശമടങ്ങി യ റിപ്പോർട്ടാണ് വിദഗ്ധ സമിതി കർണാടക സർക്കാറിന് കൈമാറിയത്. ഇതി​​െൻറ അടിസ്ഥാനത്തിലാണ് മന്ത്രിമാരും സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടണമെന്ന് നിർദേശിച്ചത്. കേന്ദ്ര തീരുമാനമനുസരിച്ച് ലോക് ഡൗൺ നീട്ടാമെന്ന തീരുമാനമാണ് കർണാടക സ്വീകരിച്ചിരിക്കുന്നത്.

വിദഗ്ധ സമിതി നിർദേശിച്ചതുപോലെ ഇതുവരെ കോവിഡ് റിപ്പോർട്ട് ചെയ്യാത്ത സംസ്ഥാനത്തെ 12 ജില്ലകളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു. വരും ദിവസങ്ങളിൽ ലോക്ഡൗൺ കർശനമാക്കുമെന്നും അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഡൗൺ നീട്ടുമ്പോൾ ഏർപ്പെടുത്തേണ്ട ഇളവുകൾ സംബന്ധിച്ചും മറ്റും വിദഗ്ധരുമായും നിക്ഷേപകരുമായും ചർച്ച ചെയ്തുവരികയാണെന്നും ഏപ്രിൽ 13ഒാടെ നിയന്ത്രണം സംബന്ധിച്ച് അന്തിമ രൂപമാകുമെന്നും മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ പറഞ്ഞു.

നാരായണ ഹെൽത്ത് സ്ഥാപക ചെയർമാൻ ഡോ. േദവി ഷെട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്​ധ സമിതിയാണ്​ ഏപ്രിൽ അവസാനം വരെ കോവിഡ് ഹോട്സ്േപാട്ടുകളിൽ കർശന നിയന്ത്രണം തുടരണമെന്ന റിപ്പോർട്ട് സമർപ്പിച്ചത്. ജില്ല, സംസ്ഥാന അതിർത്തിയിൽ ഗതാഗത നിയന്ത്രണം തുടരണം, മെട്രോ ട്രെയിൻ സർവിസ് അനുവദിക്കരുത്, എ.സി ബസ് സർവിസും പാടില്ല,

മേയ് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുത്, പൊതുഗതാഗതത്തിനുള്ള നിയന്ത്രണം തുടരണം, ഐ.ടി കമ്പനികൾ, സർക്കാർ ഒാഫിസുകൾ, അവശ്യ സർവിസുകൾ നൽകുന്ന കമ്പനികൾ എന്നിവക്ക് 50ശതമാനം ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം തുടങ്ങിയ നിർദേശമാണ് വിദഗ്ധ സമിതി സർക്കാറിന് നൽകിയത്.

Tags:    
News Summary - karnataka to extend lockdown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.