Posted On
date_range Updated On
date_range രാജിവെക്കേണ്ട സാഹചര്യമില്ല; സർക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് കുമാരസ്വാമി
ബംഗളൂരു: കോൺഗ്രസ്-ജെ.ഡി.എസ് സർക്കാറിന് ഭൂരിപക്ഷമുണ്ടെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി. മുഖ്യമന് ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കേണ്ട അടിയന്തര സാഹചര്യമില്ല. 2008ൽ സമാന സാഹചര്യം ഉണ്ടായപ്പോൾ യെദ്യൂരപ്പ രാജിവെച്ചിട്ടില്ലെന്നും കുമാരസ്വാമി ചൂണ്ടിക്കാട്ടി.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കം കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കുമാരസ്വാമിയുടെ പ്രതികരണം. എം.എൽ.എമാരുടെ രാജിയെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി മറികടക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും ജെ.ഡി.എസും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.