Posted On
date_range Updated On
date_range കർണാടകയിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് ജയം, രണ്ടിടത്ത് മുന്നേറുന്നു
ബംഗളൂരു: കർണാടകയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയസഭ മണ്ഡലങ്ങളിലെ ആദ്യ ഫലം പുറത്തു വന്നു. സന്ദൂർ മണ്ഡലത്തിൽ കോൺഗ്രസിന്റെ അന്നപൂർണ തുകാറാം വിജയിച്ചു. 5654 വോട്ടാണ് ഇവരുടെ ഭൂരിപക്ഷം. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.
കോൺഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടന്നത്. തുക്കാറാമിന്റെ ഭാര്യയാണ് വിജയിച്ച അന്നപൂർണ.
എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയുടെ ബംഗാര ഹനുമന്തയ്യയെയാണ് അന്നപൂർണ പരാജയപ്പെടുത്തിയത്.
ചന്നപട്ടണ, ഷിഗോൺ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥികൾ ലീഡ് ചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.