Posted On
date_range Updated On
date_range ശ്രീനിവാസിന്‍െറ മൃതദേഹം ഇന്ന് നാട്ടിലത്തെിക്കും
ന്യൂയോര്‍ക്: യു.എസ് സംസ്ഥാനമായ കാന്‍സസ് സിറ്റിയില്‍ വംശീയവിദ്വേഷത്തിനിരയായി കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ ശ്രീനിവാസ് കുച്ചിബോട്ലയുടെ മൃതദേഹം ഞായറാഴ്ച നാട്ടിലത്തെിക്കും. ശനിയാഴ്ച മൃതദേഹം ന്യൂജഴ്സിയില്‍ കൊണ്ടുവന്നു.
ശ്രീനിവാസിന്‍െറ അന്ത്യകര്‍മങ്ങള്‍ക്കുശേഷം അമേരിക്കയിലേക്കുതന്നെ തിരിച്ചുവരാനാണ് ഭാര്യ സുനൈന ധുമാലയുടെ തീരുമാനം. താന്‍ തെരഞ്ഞെടുക്കുന്ന ഏത് മേഖലയിലും വിജയിക്കണമെന്ന ഭര്‍ത്താവിന്‍െറ ആഗ്രഹം നിറവേറ്റുന്നതിനാണ് തിരിച്ചുവരുന്നതെന്ന് സുനൈന പറഞ്ഞു. എന്നാല്‍, അതിനുമുമ്പ് അമേരിക്കന്‍ സര്‍ക്കാറില്‍നിന്ന് ഒരു ഉത്തരം ലഭിക്കണം. വംശീയാക്രമണം അവസാനിപ്പിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുക.
അമേരിക്കന്‍ സമയം ബുധനാഴ്ച രാത്രിയാണ് ശ്രീനിവാസ് കൊല്ലപ്പെട്ടത്. സംഭവം വംശീയ ആക്രമണമാണോ എന്ന് പറയാന്‍ ആയിട്ടില്ളെന്നാണ് സര്‍ക്കാര്‍ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.