കാൺപൂർ ട്രെയിനപകടം: ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

ന്യൂഡൽഹി: കാൺപൂരിൽ ട്രെയിൻ പാളം തെറ്റി നിരവധിപേർ മരിക്കാനിടയായ സംഭവത്തിൽ ​​കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ്​ പ്രഭു ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. രക്ഷാ​പ്രവർത്തനത്തിന്​ മെബൈൽ മെഡക്കൽ ടീം സംഭവ സ്​ഥലത്തേക്ക്​ തിരിച്ചിട്ടുണ്ടെന്നും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം നൽകു​െമന്നും അദ്ദേഹം അറിയിച്ചു.

പ്രധാനമന്ത്രി റെയിൽവേ മന്ത്രിയുമായി അപകടത്തെകുറിച്ച്​ ചർച്ചനടത്തി. ​രക്ഷാ പ്രവർത്തനങ്ങൾക്ക്​ മേൽനോട്ടം വഹിക്കാൻ യു.പി മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി.

പരിക്കേൽക്കാത്ത യാത്രക്കാർക്ക്​ യാത്രാ സൗകര്യം ഒരുക്കാൻ  ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന്​ റെയിൽവേ വക്​താവ്​ വിജയ്​ കുമാർ പറഞ്ഞു. അപകടത്തെ തുടർന്ന്​ നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടു.

ട്രെയിനപകടത്തിൽ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും സംഭവത്തിൽ അനു​േശാചനം രേഖപ്പെടുത്തി. അപകടത്തിന്‍റെ കാരണം അന്വേഷണത്തിലൂടെ റെയിൽവേ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ കൂട്ടിച്ചേർത്തു.

Tags:    
News Summary - kanpoor train accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.