Posted On
date_range Updated On
date_range കാലിലെ ശസ്ത്രക്രിയക്ക് ശേഷം കമൽ ഹാസൻ ആശുപത്രിവിട്ടു
ചെന്നൈ: തമിഴ് താരവും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ കാലിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.
വലതുകാലിലെ അസ്ഥിയിലുണ്ടായ അണുബാധയെ തുടർന്ന് ജനുവരി 19ന് കമൽ ഹാസനെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. ഒരാഴ്ചയോളം അദ്ദേഹം വീട്ടിൽ വിശ്രമത്തിൽ തുടരും. വിശ്രമശേഷം അദ്ദേഹം സിനിമയിലും രാഷ്ട്രീയത്തിലും സജീവമാകുമെന്നാണ് വിവരം.
കഴിഞ്ഞദിവസം കമൽ ഹാസന്‍റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും അറിയിച്ചിരുന്നു. ഏതാനു വർഷങ്ങൾക്ക് മുമ്പുണ്ടായ അപകടത്തിൽ കമൽ ഹാസന് നേരത്തേ കാലിൽ ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. അതിന്‍റെ തുടർ ശസ്ത്രക്രിയയാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.