Posted On
date_range Updated On
date_range കെ. ചന്ദ്രശേഖര റാവു വീണ്ടും മുഖ്യമന്ത്രിയാവും; സത്യപ്രതിജ്ഞ വ്യാഴാഴ്ച
ഹൈദരാബാദ്: ടി.ആർ.എസ് (തെലങ്കാന രാഷ്ട്ര സമിതി) അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു വീണ്ടും തെലങ്കാന മുഖ്യമന്ത്രിയാവ ും. വ്യാഴാഴ്ച ഉച്ചക്ക് 1.34ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ കെ.സി.ആർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിക്കൊപ്പം ചില മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചനയുണ്ട്. തുടര്‍ച്ചയായി രണ്ടാം തവണയാണ് ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയാകുന്നത്.
ജ്യോതിഷികളുടെ നിർദേശ പ്രകാരമാണ് സത്യപ്രതിജ്ഞാസമയം ഉച്ചയ്ക്ക് 1.34 ആക്കിയത്. കാലാവധി പൂര്‍ത്തിയാവുന്നതിന് ഒമ്പത് മാസം മുമ്പ് തന്നെ നിയമസഭ പിരിച്ചുവിട്ട് ചന്ദ്രശേഖര റാവു തിരഞ്ഞെടുപ്പിനെ നേരിട്ടതും ജ്യോതിഷികളുടെ ഉപദേശമനുസരിച്ചായിരുന്നു. 119 അംഗ സഭയില്‍ 88 സീറ്റിലാണ് ടി.ആര്‍.എസ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.