Posted On
date_range Updated On
date_range ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവെച്ച് കൊന്നു
പട്ന: ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽകയറി വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് കൊലപാതകമുണ്ടായത്. സംസ്ഥാനത്തെ അരാരിയ ജില്ലയിലാണ് സംഭവം. ദൈനിക് ജാഗരൺ പത്രത്തിന്റെ ലേഖകനായ വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്.
അജ്ഞാതർ വീട്ടിലേക്ക് അതിക്രമിച്ച് കയറി ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ പ്രദേശത്ത് വലിയ സംഘർഷം ഉടലെടുത്തിട്ടുണ്ട്. പൊലീസ് സൂപ്രണ്ടും എം.പിയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.