Posted On
date_range Updated On
date_range ലോയ കേസ് വിധി: കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കോൺഗ്രസ്
ന്യൂഡൽഹി: ലോയ കേസിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജികൾ തള്ളിയ സുപ്രീംകോടതി ഉത്തരവ് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കോൺഗ്രസ്. ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങൾ ബാക്കിവെച്ചാണ് സുപ്രീംകോടതിയുടെ വിധിയെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ലോയ കേസിലെ സുപ്രീംകോടതിയുടെ സമ്പൂർണ്ണ വിധിപകർപ്പിനായി കാത്തിരിക്കുകയാണ്. കൃത്യമായ കാരണങ്ങളില്ലാതെയാണ് കോടതി ഹരജികൾ തള്ളിയെങ്കിൽ അത് കൂടുതൽ ചോദ്യങ്ങളുയർത്തുമെന്ന് കോൺഗ്രസ് വക്താവ് അഭിഷേക് സിങ്വി ട്വീറ്റ് ചെയ്തു.
ജസ്റ്റിസ് ലോയ കേസിൽ സുപ്രീംകോടതിയുടെ നിർണായ വിധി ഇന്നാണ് പുറത്ത് വന്നത്. ലോയ കേസിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികൾ സുപ്രീംകോടതി തള്ളുകയായിരുന്നു. ഹരജിക്കാർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചാണ് സുപ്രീംകോടതിയുടെ നിർണായക വിധിപ്രസ്താവം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.