മാധ്യമപ്രവർത്തക​െൻറ മൃതദേഹം റെയിൽവേ ട്രാക്കിൽ; പൊലീസുകാർക്കെതിരെ കേസ്

ഉ​ന്നാ​വ്​ (ഉ​ത്ത​ർ​പ്ര​ദേ​ശ്): പ്രാ​ദേ​ശി​ക ഹി​ന്ദി ദി​ന​പ​ത്ര​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​െൻറ മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി. സൂ​ര​ജ്​ പാ​ണ്ഡെ​യു​ടെ (22) മൃ​ത​ദേ​ഹ​മാ​ണ്​ വ്യാ​ഴാ​ഴ്​​ച ഉ​ന്നാ​വി​ന്​ സ​മീ​പ​മു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന്​ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ത ചൗ​ര​സ്യ, കോ​ൺ​സ്​​റ്റ​ബ്​​ൾ അ​മ​ർ സി​ങ്, മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്ത​താ​യി സി​റ്റി സ​ർ​ക്കി​ൾ ഓ​ഫി​സ​ർ ഗൗ​ര​വ് ത്രി​പാ​ഠി പ​റ​ഞ്ഞു. സൂ​ര​ജി​നെ ​െകാ​ന്ന ശേ​ഷം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് സ​ദ​ർ കോ​ട്‌​വാ​ലി പ്ര​ദേ​ശ​ത്തെ റെ​യി​ൽ‌​വേ ട്രാ​ക്കി​ൽ മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്ന്​ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.

സൂ​ര​ജും സ​ബ്​ ഇ​ൻ​സ്​​പെ​ക്​​ട​ർ സു​നി​ത ചൗ​ര​സ്യ​യും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നെ​ന്നും ഇ​തി​െൻറ പേ​രി​ൽ ന​വം​ബ​ർ 11ന് ​കോ​ൺ​സ്​​റ്റ​ബ്​​ൾ അ​മ​ർ​സി​ങ്​ സൂ​ര​ജി​നെ ഫോ​ണി​ലൂ​ടെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും സൂ​ര​ജി​െൻറ അ​മ്മ ല​ക്ഷ്മി പാ​ണ്ഡെ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. വ്യാ​ഴാ​ഴ്​​ച ഒ​രു ഫോ​ൺ​കാ​ൾ വ​ന്ന​ശേ​ഷം വീ​ട്ടി​ൽ​നി​ന്ന്​ പോ​യ സൂ​ര​ജി​നെ​പ്പ​റ്റി പി​ന്നീ​ട്​ വി​വ​രം ല​ഭി​ച്ചി​ല്ലെ​ന്നും അ​മ്മ പൊ​ലീ​സി​നോ​ട്​ പ​റ​ഞ്ഞു.

Tags:    
News Summary - Journalist's body found on railway track; Case against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.