Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; യു.പിയിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ
ലഖ്നോ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. 2022ൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പ്രദേശത്തെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിപ്പിക്കുന്നതിനിടെയാണ് തൻെ വിദ്യാർഥിനിയായ കുട്ടിയെ മാധ്യമപ്രവർത്തകനായ രവി കുമാർ ആര്യ പീഡിപ്പിക്കുന്നത്. സംഭവം പുറത്തറിഞ്ഞാൽ കുട്ടിയുടെ നഗ്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സർക്കിൾ ഓഫീസർ മുഹമ്മദ് ഫഹീം ഖുറൈശി പറഞ്ഞു. കുട്ടിയിൽ നിന്നും 12,000 രൂപയും 558 ഗ്രാം ആഭരണവും പ്രതി കൈക്കലാക്കിയിരുന്നു.
2022 സെപ്തംബർ 8നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ വകുപപ്പ് ഉൾപ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.