Posted On
date_range Updated On
date_range കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു
ന്യൂഡൽഹി: കശ്മീരിൽ തീവ്രവാദികളുടെ ആക്രമണത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കുൽഗാം ജില്ലയിലെ പൊലീസ് കോൺസ്റ്റബിൾ ഷാബിർ അഹമ്മദാണ് കൊല്ലപ്പെട്ടത്. കശ്മീരിലെ സെപ്ഷ്യൽ ഒാപ്പറേഷൻ ഗ്രൂപ്പിലെ അംഗമായ അഹമ്മദ് ഇപ്പോൾ അവധിയിലായിരുന്നു.
ബുധനാഴ്ച ലശ്കർ ഇ തൊയ്യിബ കശ്മീരിൽ പ്രവർത്തിക്കുന്ന പൊലീസുകാരോട് സ്ഥാനം രാജിവെച്ച് തങ്ങളോടൊപ്പം ചേരാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടതെന്നതും ശ്രദ്ധേയമാണ്. ആക്രമണത്തിൽ പരിക്കേറ്റ കോൺസ്റ്റബിളിനെ ശ്രീനഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.