Posted On
date_range Updated On
date_range ഇളവുകളോടെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി ഝാര്‍ഖണ്ഡ്
റാഞ്ചി: ചില ഇളവുകള്‍ നല്കി ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി ഝാര്‍ഖണ്ഡ്. നേരത്തെ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജൂണ്‍ 27 വരെ നീട്ടിയിരിക്കുന്നത്.
കടകളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം നാലു വരെയാക്കി ദീര്ഘിപ്പച്ചിട്ടുണ്ട്.
എന്നാല്‍, ജില്ലാ ഭരണകൂടങ്ങള്‍ പ്രത്യേകമായി ഉപയോഗിക്കുന്ന ബസുകള്‍ ഒഴികെ അന്തര്‍ സംസ്ഥാന സര്‍വീസുകളടക്കം എല്ലാ ബസ് സര്‍വീസുകളും റദ്ദാക്കിയത് തുടരും. ആരാധനാ കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല. അന്തര്‍ ജില്ല, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസുകള്‍ നിര്‍ബന്ധമാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 603 പേര്‍ക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. 5,099 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.