Posted On
date_range Updated On
date_range ഝാർഖണ്ഡ് കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ
റാഞ്ചി: ഝാർഖണ്ഡിലെ കോൺഗ്രസ് നേതാവ് സണ്ണി ടോപ്പോ ബി.ജെ.പിയിൽ ചേർന്നു. 2019ൽ കോൺഗ്രസ് ടിക്കറ്റിൽ മന്ദർ നിയമസഭാ സീറ്റിൽ മത്സരിച്ച ഇദ്ദേഹം ബി.ജെ.പി സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ദീപക് പ്രകാശ്, മുൻ മുഖ്യമന്ത്രി ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
ടോപ്പോയെ നേരത്തേ തന്നെ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന് കോൺഗ്രസ് വക്താവ് രാജീവ് രഞ്ജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.