Posted On
date_range Updated On
date_range 34 ലക്ഷത്തിെൻറ സ്വര്‍ണ ബിസ്കറ്റുകളുമായി വിമാനജീവനക്കാരന്‍ അറസ്റ്റില്‍
മംഗളൂരു: ജെറ്റ് എയര്‍വേസ് വിമാനത്തിെൻറ ശുചിമുറിയിൽ ഒളിപ്പിച്ച സ്വര്‍ണ ബിസ്കറ്റുകളുമായി ജീവനക്കാരനെ ഡി.ആര്‍.ഐ അധികൃതര്‍ അറസ്റ്റ് ചെയ്തു. വിമാനത്തിലെ മെയ്ൻറനൻസ് വിഭാഗം ടെക്നീഷ്യന്‍ ലാന്‍ബിന്‍ ജീനാണ് അറസ്റ്റിലായത്. 1166.5 ഗ്രാം തൂക്കംവരുന്ന സ്വര്‍ണത്തിന് 34.41 ലക്ഷം രൂപ വില കണക്കാക്കുന്നു.
ദുബൈയില്‍നിന്ന് ചൊവ്വാഴ്ച മംഗളൂരു വിമാനത്താവളത്തിലെത്തിയ 9 ഡബ്ല്യൂ 531 നമ്പര്‍ വിമാനത്തിെൻറ ശുചിമുറിയില്‍ കയറിയ ജീന്‍ പാൻറ്സിെൻറ കീശകളില്‍ എന്തോ തിരുകുന്നത് നേരത്തെ വിമാനം നിരീക്ഷിക്കുകയായിരുന്ന ഡി.ആര്‍.ഐയുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. സ്വർണം മംഗളൂരു സിറ്റി സെൻററിലെ ഏജൻറിന് എത്തിച്ചാല്‍ 20,000 രൂപ കമീഷന്‍ ലഭിക്കുമെന്ന് ജീന്‍ ഡി.ആര്‍.ഐയോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.