Posted On
date_range Updated On
date_range ജയലളിതയുടെ കോടനാട് എസ്റ്റേറ്റിലെ ജീവനക്കാരൻ ആത്മഹത്യ ചെയ്തു
ഉൗട്ടി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹ മരണം. എസ്റ്റേറ്റിലെ അക്കൗണ്ടൻറ് ദിനേശ് കുമാർ (28) ആണ് കോത്തഗിരിയിെല വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ട്. മൂന്ന് അക്കൗണ്ടൻറുമാരിൽ ഒരാളാണ് ദിനേശ്.
എസ്റ്റേറ്റിെല സുരക്ഷ ജീവനക്കാരിൽ ഒരാളെ ഏപ്രിൽ 24ന് ഒരുസംഘം കൊലപ്പെടുത്തിയിരുന്നു. ബംഗ്ലാവിൽ കൊള്ള നടത്തിയതെന്ന് സംശയിക്കുന്ന സംഘത്തിലെ ഒരാൾ റോഡപകടത്തിൽ മരിക്കുകയും മറ്റൊരാൾക്ക് റോഡപകടത്തിൽ ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇൗ സംഭവത്തിൽ ഇയാളുടെ ഭാര്യയും മകളും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.