Posted On
date_range Updated On
date_range ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള; പിടിച്ചുകെട്ടി പ്രവർത്തകർ
മധുര: ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈക്ക് നേരെ ചാടിയടുത്ത് ജല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന സന്ദേശമുയർത്തി അണ്ണാമലൈ നടത്തുന്ന പദയാത്രയുടെ ഭാഗമായി മധുര മേലൂരിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിനിടെയാണ് സംഭവം. കാളയെ അണ്ണാമലൈ മഞ്ഞ ഷാൾ അണിയിക്കുന്നതിനിടെ വിരണ്ട് ഉയർന്ന് ചാടുകയായിരുന്നു. ഉടൻ പ്രവർത്തകർ കാളയെ പിടിച്ച് ശാന്തനാക്കി. കാള അണ്ണാമലൈക്ക് നേരെ ചാടുന്നതിന്റെയും ശാന്തമായ ശേഷം അദ്ദേഹം തലോടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പദയാത്ര തുടങ്ങുന്ന സ്ഥലത്ത് പത്തോളം ജല്ലിക്കെട്ട് കാളകളെ കെട്ടിയിരുന്നു. ഇവയിലൊന്നാണ് അണ്ണാമലൈയുടെ നേരെ ചാടിയത്. കാൽനടയായി പോകുന്ന അണ്ണാമലൈയെ പ്രവർത്തകർ ആരതി അർപ്പിച്ച് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.