Posted On
date_range Updated On
date_range ജയ്ദീപ് മസൂംദാർ ഫിലിപ്പീൻസ് അംബാസഡർ
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ഫിലിപ്പീൻസ് അംബാസഡറായി ജയ്ദീപ് മസൂംദാറിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിലവിൽ വിദേശകാര്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറിയാണ് അദ്ദേഹം. വൈകാതെ തന്നെ മസൂംദാർ ചുമതലയേൽക്കുമെന്ന് വിദേശകാര്യ വകുപ്പ് വെബ്സൈറ്റിലൂടെ അറിയിച്ചു.
ഗുവാഹത്തി ഡോൺ ബോസ്കോ ഹൈസ്കൂളിൽ നിന്ന് മസൂംദാർ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ഗുവാഹത്തി കോട്ടൺ കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1989 ബാച്ച് ഐ.എഫ്.എസ് ഒാഫീസറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.