Posted On
date_range Updated On
date_range െഎ.എസിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാനായില്ല –രാജ്നാഥ് സിങ്
ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിന് രാജ്യത്ത് സ്വാധീനം ഉറപ്പിക്കാൻ ആയില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചതിനാലാണ് െഎ.എസിന് പിടിമുറുക്കാൻ സാധിക്കാത്തതെന്നും രാജ്നാഥ സിങ് പറഞ്ഞു. െഎ.എസ് ഉയർത്തിയ വെല്ലുവിളികൾ എതിർക്കുന്നതിൽ നമ്മൾ വിജയിച്ചുവെന്നും നരേന്ദ്രമോദി സർക്കാറിെൻറ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ രാജ് നാഥ് സിങ്ങ് അറിയിച്ചു.
2014 മുതൽ കശ്മീരിൽ 368ഒാളം തീവ്രവാദികളെ വധിച്ചു. കഴിഞ്ഞ വർഷം സെപ്തംബറിൽ നടത്തിയ മിന്നലാക്രമണത്തിനു ശേഷം കശ്മീരിൽ നുഴഞ്ഞു കയറ്റം 45 ശതമാനം കുറഞ്ഞു. കശ്മീരിൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന തീവ്രവാദത്തിന് അറുതി വരുത്തി ശാന്തിയും സമാധാനവും പുനഃസ്ഥാപിക്കുമെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.