നിർഭയ: ഡൽഹി സർക്കാറിനെതിരെ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നൽകി പ്രതി

ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ തുടർന്ന്​ പ്രതികൾ. ദയാഹരജി തള്ളിയതിനെതിരെ പ്രതികള ിലൊരാൾ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ പരാതി നൽകി. വിനയ്​ ശർമ്മയാണ്​ പരാതിയുമായി തെരഞ്ഞെടുപ്പ്​ കമ്മീഷനെ സമീപിച്ചത്​.

തെരഞ്ഞെടുപ്പ്​ പെരുമാറ്റചട്ടം നിലനിൽക്കു​േമ്പാഴാണ്​ ഡൽഹി സർക്കാർ ദയാഹരജി തള്ളാൻ രാഷ്​ട്രപതിക്ക്​ ശിപാർശ നൽകിയത്​. തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടമുള്ളപ്പോൾ ശിപാർശ നൽകാൻ ആഭ്യന്തര മന്ത്രി മനീഷ്​ സിസോദിയക്ക്​ അധികാരമില്ലെന്നാണ്​ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്​.

വാട്​സ്​ ആപിലൂടെ നൽകിയ മനീഷ്​ സിസോദിയയുടെ ഡിജിറ്റൽ സിഗ്​നേച്ചറാണ്​ ദയാഹരജി തള്ളാനുള്ള ശിപാർശയിൽ ഉപയോഗിച്ചിരിക്കുന്നതെന്നും പ്രതിയുടെ അഭിഭാഷകൻ ആരോപിച്ചു. നേരത്തെ പ്രതിയായ വിനയ്​ ശർമ്മ തീഹാർ ജയിൽ ആത്​മഹത്യക്ക്​ ശ്രമിച്ചിരുന്നു.

Tags:    
News Summary - irbhaya case convict now moves Election Commission-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.