രവി സിന്‍ഹ ‘റോ’ മേധാവി

ന്യൂ​ഡ​ല്‍ഹി: ഛത്തി​സ്ഗ​ഢ് കേ​ഡ​ര്‍ ഐ.​പി.​എ​സ് ഓ​ഫി​സ​ർ ര​വി സി​ന്‍ഹ​യെ ഇ​ന്ത്യ​യു​ടെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി റോ (​റി​സ​ര്‍ച്ച് ആ​ൻ​ഡ്​ അ​നാ​ലി​സി​സ് വി​ങ്) മേ​ധാ​വി​യാ​യി നി​യ​മി​ച്ചു. കാ​ബി​ന​റ്റ് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് സി​ൻ​ഹ. ര​ണ്ടു​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​യ​മ​നം. നി​ല​വി​ലെ റോ ​മേ​ധാ​വി സാ​മ​ന്ത് ഗോ​യ​ല്‍ ഈ ​മാ​സം 30ന് ​വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് ര​വി സി​ൻ​ഹ​യെ നി​യ​മി​ക്കു​ന്ന​ത്. 2019 ജൂ​ണി​ലാ​ണ് സാ​മ​ന്ത് ഗോ​യ​ലി​നെ റോ ​മേ​ധാ​വി​യാ​യി നി​യ​മി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു നി​യ​മ​നം. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷം കൂ​ടി നീ​ട്ടി ന​ൽ​കി.

Tags:    
News Summary - IPS Officer Ravi Sinha Appointed As RAW Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.