സിന്ധ്യയുടെ ​പോസ്​റ്ററുകളിൽ കോൺഗ്രസി​െൻറ മഷി അഭിഷേകം

ഭോപ്പാൽ: ജ്യോതിരാദിത്യ സിന്ധ്യയെ സ്വാഗതം ബി.ജെ.പിയിലേക്ക്​ സ്വാഗതം ചെയ്തുകൊണ്ട്​ ഉയർത്തിയ പോസ്​റ്ററുകള ിൽ കോൺഗ്രസ്​ പ്രവർത്തകരുടെ മഷി അഭിഷേകം. ഭോപ്പാലിലെ ചൗരഹയി​ൽ പോളിടെക്​നിക്​ കോളജിന്​ സമീപത്ത​്​ വെച്ച പോസ്​റ്റുകളാണ്​ മഷി ഒഴിച്ച്​ നശിപ്പിച്ചത്​. പോസ്​റ്ററുകളിൽ ചിലത്​ വലിച്ചുകീറിയിട്ടുണ്ട്​.

കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിൽ ചേർന്ന സിന്ധ്യ ഇന്ന്​ ഭോപ്പാലിലെത്തും. ഇതിന്​ മുന്നോടിയായാണ്​ ബി.ജെ.പി നഗരത്തി​​െൻറ പലയിടങ്ങളിലും സിന്ധ്യയെ സ്വാഗതം ചെയ്​തുകൊണ്ടുള്ള പോസ്​റ്ററുകൾ സ്ഥാപിച്ചത്​.

ഭോപ്പാലിലെ ബി.ജെ.പി ഒാഫീസിലും സിന്ധ്യക്കായി സ്വാഗത പരിപാടികൾ ഒരുക്കിയിട്ടുണ്ട്​. ബുധനാഴ്​ചയാണ്​ സിന്ധ്യ ഒൗദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നത്​.

Tags:    
News Summary - Ink thrown on BJP poster of Scindia in Bhopal - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.