Posted On
date_range Updated On
date_range ഇന്ദ്രാണി മൂഖർജി ആശുപത്രിയിൽ
മുംബൈ: എ.എൻ.എക്സ് മീഡിയ മുൻ മേധാവിയും ഷീന ബോറ കൊലക്കേസിലെ മുഖ്യ പ്രതിയുമായ ഇന്ദ്രാണി മൂഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോധമില്ലാത്ത നിലയിലാണ് തടവിൽ കഴിയുന്ന ഇന്ദ്രാനിയെ മുംബൈയിലെ ജെ.ജെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
2012 ഏപ്രിൽ കാണാതായ ഷീന ബോറ കൊല്ലപ്പെട്ടതായി 2015ലാണ് വെളിപ്പെടുന്നത്. തുടർന്ന് ഇന്ദ്രാണി അറസ്റ്റിലായി. ഇന്ദ്രാണിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷീന എന്ന വിവരവും അവർ കൊല ചെയ്യപ്പെട്ട ശേഷമാണ് പുറത്തുവരുന്നത്. അതുവരെ ഷീനയെ തെൻറ സഹോദരി എന്ന നിലയിലാണ് ഇന്ദ്രാണി മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയിരുന്നത്. ആദ്യം മുംബൈ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി.ബി.െഎ ഏറ്റെടുത്തതോടെ ഭർത്താവ് പീറ്റർ മുഖർജിയും അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.