പാർക്കിങ്ങിനിടെ വിമാനം തൂണിൽ ഇടിച്ചു; വൻ ദുരന്തം ഒഴിവായി
ന്യൂഡൽഹി: ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം ലോഹക്കമ്പിയിൽ ഇടിച്ചു. വിമാനം ഇടിച്ച് പോസ്റ്റ് വശത്തേക്ക് മറിഞ്ഞെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
നവി മുംബൈയിൽ നിന്ന് ശ്രീനഗറിലേക്ക് സർവീസ് നടത്തിയ ഇൻഡിഗോ വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരെയും ക്രൂ അംഗങ്ങളെയും സുരക്ഷിതരായി പുറത്തെത്തിച്ചു. ഇന്ന് രാവിലെ 9 മണിക്ക് വിമാനത്താവളത്തിലെ ബേ നമ്പർ 6-ൽ വിമാനം പാർക്ക് ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാനുവൽ എയർക്രാഫ്റ്റ് സ്റ്റെയറുകൾ ഉപയോഗിച്ച് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കിയതായി എയർലൈൻ അധികൃതർ അറിയിച്ചു.
അതേസമയം, വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, വിമാനങ്ങളുടെ വരവും പുറപ്പെടലും ഷെഡ്യൂൾ പ്രകാരം തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.