Posted On
date_range Updated On
date_range രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു; 93,337 പേർ പുതിയ രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് 93,337 പേർക്ക് കൂടി കോവിഡ് ബാധിച്ചതോടെ ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 1,247 പേരാണ് രോഗം ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കോവിഡ് ബാധിതരുടെ എണ്ണം 53,08,015 ആയി ഉയർന്നു.
10,13,964 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 42,08,432 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. രാജ്യത്ത് ആകെ 85,619 പേർ കോവിഡ് ബാധിച്ച് മരിച്ചതായും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 96,424 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും 1174 പേർ മരണപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.