ഖേരയുടെ അറസ്റ്റ്: ഇന്ത്യയുടെ അവസ്ഥ ദിനം പ്രതി വഷളാകുന്നുവെന്ന് ഗെഹ്ലോട്ട്

ന്യൂഡൽഹി: മോദിയെ വിമർശിച്ച കോൺഗ്രസ് നേതാവ് പവൻ ഖേരയെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ​ചെയ്ത നടപടിയിൽ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.

‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇക്കാര്യങ്ങളൊന്നും അറിയുന്നില്ലേ? ഇന്ത്യയുടെ അവസ്ഥ ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യം അപകടത്തിലാണ്. നിയമങ്ങൾ ടോസിടാൻ പോയിരിക്കുകയാണ്. അടിയന്തരാവസ്ഥ കാലത്തെ കുറിച്ച് പറഞ്ഞ് ബി.ജെ.പി എന്നും ഇന്ദിരാഗാന്ധിയെ കുറ്റപ്പെടുത്താറുണ്ട്. എന്നാൽ അവർ ചെയ്യുന്നത് അടിയന്തരാവസ്ഥയേക്കാൾ മോശമായ കാര്യങ്ങളാണ്.’ - ഗെഹ്ലോട്ട് പറഞ്ഞു.

അതേസമയം, പവൻ ഖേരയുടെ അറസ്റ്റിനെതിര കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. ഖേരക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നും എല്ലാ കേസുകളും ഏകീകരിക്കണമെന്നും ഖേരക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എ.എസ് സിങ്‍വി കോടതിയിൽ ആവശ്യപ്പെട്ടു.

മോദിയുടെ പേര് തെറ്റായി പറഞ്ഞത് നാക്കുപിഴയാണെന്നും അതിന് ഖേര മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സിങ്‍വി കോടതിയെ അറിയിച്ചു. 


Full View


Tags:    
News Summary - India’s condition worsening day by day -Ashok Gehlot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.