Posted On
date_range Updated On
date_range തിരിച്ചടിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ട് –ബംഗ്ലാദേശ്
ധാക്ക: തങ്ങളുടെ പരമാധികാരത്തിനും ഭൂപ്രദേശത്തിനും നേരെയുണ്ടാകുന്ന ആക്രമണത്തിന് തിരിച്ചടിക്കാന്‍ ഇന്ത്യക്ക് നിയമപരവും ലോകം അംഗീകരിച്ചതുമായ അവകാശമുണ്ടെന്ന് ബംഗ്ളാദേശ് അഭിപ്രായപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ആക്രമണത്തിന്‍െറ പശ്ചാത്തലത്തിലാണ് ബംഗ്ളാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ ഉപദേഷ്ടാവ് ഇഖ്ബാല്‍ ചൗധരിയുടെ പ്രതികരണം. അതേസമയം, സമാധാനപൂര്‍ണമായ അയല്‍പക്കമുണ്ടാകുന്നതിന് എല്ലാ ഭാഗത്തുനിന്നും സംയമനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ പ്രശ്നം ഉഭയകക്ഷി തര്‍ക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.