Posted On
date_range Updated On
date_range അനധികൃത അവധി: 13,000ത്തിലേറെ പേരെ റെയിൽവേ പിരിച്ചുവിടുന്നു
ന്യൂഡൽഹി: റെയിൽവേയിൽ അനധികൃതമായി ജോലിക്ക് ഹാജരാകാത്ത 13,000ത്തിലേറെ ജീവനക്കാർക്കെതിരെ നടപടി ആരംഭിച്ചു. ദീർഘകാലമായി അനധികൃത അവധിയിലുള്ള ഇവരെ അച്ചടക്ക നടപടിയെടുത്ത് സർവിസിൽനിന്ന് പിരിച്ചുവിടാനാണ് തീരുമാനം.
അനധികൃതമായി ജോലിക്ക് ഹാജരാകാത്തവരെക്കുറിച്ച വിവരശേഖരണം രാജ്യത്തെമ്പാടും നടത്തിയതിനെ തുടർന്നാണ് 13,000ത്തിലേറെ പേരുടെ കണക്ക് ലഭിച്ചത്. പിരിച്ചുവിടുന്നതിെൻറ ഭാഗമായി ഇവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട മേധാവികൾക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.