കൃത്യനിഷ്​ഠ മറന്ന്​ ഇന്ത്യൻ റെയിൽവേ; കഴിഞ്ഞവർഷം 30 ശതമാനം ട്രെയിനുകൾ വൈകിയോടി

ന്യൂഡൽഹി: 2017-18 സാമ്പത്തിക വർഷം രാജ്യത്തെ ട്രെയിനുകളിൽ 30 ശതമാനവും വൈകിയോടിയെന്ന്​ ഒൗദ്യോഗിക രേഖ. കൃത്യനിഷ്ഠയിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ്​ കഴിഞ്ഞ വർഷത്തേത്​. 2017 ഏപ്രിൽ മുതൽ 2018 മാർച്ച്​ വരെ 71.39 ശതമാനം ട്രെയിനുകൾ മാത്രമാണ്​​ സമയനിഷ്​ഠ പാലിച്ചത്​. 2016^17 വർഷം 76.69 ശതമാനവും 2015-16ൽ 77.44 ശതമാനവും ട്രെയിനുകൾ കൃത്യസമയം പാലിച്ചു. ഒാരോവർഷം കഴിയു​േമ്പാഴും റെയിൽവേയുടെ കാര്യക്ഷമത കുറയുന്നതായാണ്​ കണക്കുകൾ സൂചിപ്പിക്കുന്നത്​.

ട്രെയിനുകൾ വൈകൽ സംബന്ധിച്ച കണക്കുകൾ ശ്രദ്ധയിൽപെട്ട റെയിൽവേ ബോർഡ്​ ചെയർമാൻ, 15 ദിവസത്തിനുള്ളിൽ സമയനിഷ്​ഠ പാലിക്കാൻ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മേഖലതല ഉദ്യോഗസ്​ഥർക്ക്​ നിർദേശം നൽകി. വൻതോതിൽ ട്രെയിനുകൾ വൈകുന്നത്​ അമ്പരപ്പിക്കുന്നതായി അദ്ദേഹം പ്രതികരിച്ചു. ​ഉടൻ മേഖല അധികൃതരുടെ യോഗം വിളിക്കാൻ തീരുമാനിച്ചതായാണ്​ അറിയുന്നത്​. എന്നാൽ, വൻതോതിലുള്ള അറ്റകുറ്റപ്പണികളാണ്​ ട്രെയിനുകൾ വൈകി ഒാടാൻ കാരണമെന്ന്​ ഉദ്യോഗസ്​ഥർ വിശദീകരിക്കുന്നു.

2016-17 കാലത്ത്​ 2687 സ്​ഥലങ്ങളിലെ അറ്റകുറ്റപ്പണിമൂലം 15 ലക്ഷം മാർഗതടസ്സമുണ്ടായി. 2017-18ൽ ഇത്​ 4426 സ്​ഥലങ്ങളിൽ 18 ലക്ഷം തടസ്സങ്ങളായി വർധിച്ചു. 
അതേസമയം, ട്രെയിൻ അപകടങ്ങൾ 35 വർഷത്തിനുശേഷം രണ്ടക്കത്തിലെത്തിക്കാൻ കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു. 2014-15 സാമ്പത്തിക വർഷം 135 അപകടങ്ങൾ ഉണ്ടായ സ്​ഥാനത്ത്​ 2015-16ൽ 107 ആയും 2016-17ൽ 104 ആയും 2017-18ൽ 73 ആയും കുറഞ്ഞു. 


 

Tags:    
News Summary - Indian Railways sees worst punctuality performance in three years; 30% trains run late in 2017-18-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.