ഇന്ത്യയിലെ മുസ്​ലിംകൾ രാമ​െൻറ പിന്തുടർച്ചക്കാരെന്ന്​ ഗിരിരാജ് സിങ്​

ന്യൂഡൽഹി: ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​​െൻറ പിന്തുടർച്ചക്കാരാണെന്ന്​ കേന്ദ്ര ചെറുകിട വ്യവസായ വകുപ്പ്​ സഹമന്ത്രി ഗിരരാജസിങ്​. അതുകൊണ്ട്​ തന്നെ രാമക്ഷേത്ര നിർമാണത്തിന്​ മുസ്​ലിംകളുടെ സഹായം ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോധ്​പൂരിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കു​േമ്പാഴാണ്​ അദ്ദേഹം ഇക്കാര്യം പറഞ്ഞത്​​. 

ഇന്ത്യയിലെ മുസ്​ലിംകൾ രാമ​​​െൻറ പിന്തുടർച്ചക്കാരാണ്​. മുസ്​ലിംകളാരും തന്നെ മുഗൾ ചക്രവർത്തി ബാബറി​​​െൻറ മക്കളല്ല. അവർ രാമ​​​െൻറ മക്കളാണ്​. ആചാരങ്ങളിൽ മാത്രമേ ഇരുമതങ്ങളും തമ്മിൽ വ്യത്യാസമുള്ളുയെന്നും അദ്ദേഹം പറഞ്ഞു. 

ഷിയ വഖഫ്​ ബോർഡ്​ രാമക്ഷേത്ര നിർമാണത്തിനായി മുന്നോട്ടു വന്നിട്ടുണ്ട്​. ആഴ്​ചകൾക്കകം ​തന്നെ സുന്നികളും ഇതേ നിലപാടിലേക്ക്​ എത്തുമെന്നാണ്​ പ്രതീക്ഷ. നമ്മുടെ മുൻതലമുറകൾക്കായി രാമക്ഷേത്രം നിർമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേ സമയം, രാമക്ഷേത്രം നിർമാണം അടുത്ത വർഷം ഒക്​ടോബറിൽ ആരംഭിക്കുമെന്ന്​ വി.എച്ച്​.പി കഴിഞ്ഞ ദിവസം വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Indian Muslims Ram’s descendants, should help build temple, says Giriraj Singh-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.