Posted On
date_range Updated On
date_range ബംഗ്ലാദേശിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർഥികൾ ഇന്ന് നാട്ടിലെത്തും
ധാക്ക: ബംഗ്ലാദേശിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികളെ ഇന്ന് നാട്ടിലെത്തിക്കും. ധാക്കയിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇവർ ഇന്ത്യയിലെത്തുക.
കശ്മീരിൽ നിന്ന് 550ഓളം മെഡിക്കൽ വിദ്യാർഥികളാണ് ധാക്കയിലെയും മൈമെൻസിങ്ങിലെയും വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ പഠിക്കുന്നത്. ഇവരെയും വഹിച്ച് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ധാക്ക ഷാ ജലാൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 11ന് പുറപ്പെടും. ഉച്ചയോടെ ശ്രീനഗറിലെത്തും.
മാർച്ച് 24ന് 67 മെഡിക്കൽ വിദ്യാർഥികൾ പശ്ചിമ ബംഗാൾ വഴി ഇന്ത്യയിൽ പ്രവേശിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യൻ അതിർത്തികൾ അടച്ചതിനാൽ യാത്ര മുടങ്ങി. പഠിക്കുന്ന സ്ഥാപനങ്ങളിൽ തന്നെയാണ് വിദ്യാർഥികൾ ഇതുവരെ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.