Posted On
date_range Updated On
date_range ഭീകരാക്രമണം നടന്ന ഗുരുദ്വാര ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
കാബൂൾ (അഫ്ഗാനിസ്ഥാൻ): കാബൂളിൽ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ട സിഖ് ദേവാലയം അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാ സഡർ വിനയ് കുമാർ സന്ദർശിച്ചു. വ്യാഴാഴ്ച ഗുരുദ്വാര സന്ദർശിച്ച ഇദ്ദേഹം സമുദായ നേതാക്കളെയും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും കണ്ട് അനുശോചനം അറിയിച്ചു.
ന്യൂനപക്ഷ ആരാധനാലയങ്ങൾക്കെതിരായ ഇത്തരം ആക്രമണം വൈരാഗ്യ മനോഭാവത്തിെൻറ പ്രതിഫലനമാണെന്ന് ഇന്ത്യ ആരോപിച്ചു. അഫ്ഗാനിസ്താനിൽ ദുരിതമനുഭവിക്കുന്ന ഹിന്ദു, സിഖ് സമുദായത്തിലെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.