ലോക്ഡൗണിൽ സ്​ത്രീകൾക്ക്​ നേരെയുള്ള അതിക്രമങ്ങളിൽ വർധനവ്​

ന്യൂഡൽഹി: ലോക്​ഡൗൺ സമയത്ത്​ സ്​ത്രീകൾക്ക്​ നേരെയുള്ള ഗാർഹിക പീഡനങ്ങളുടെ എണ്ണം വർധിച്ചതായി ദേശീയ വനിത കമീഷൻ . മാർച്ച്​ 23 മ​ുതൽ ഏപ്രിൽ 16വരെ 587 പരാതികളാണ്​ കമീഷന്​ ലഭിച്ചത്​. ഇതിൽ ​239 എണ്ണം ഗാർഹിക പീഡനങ്ങളായിരുന്നുവെന്നും ദേ ശീയ വനിത കമീഷൻ അറിയിച്ചു.

ദേശീയ വനിത കമീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരി 27മുതൽ മാർച്ച്​ 22 വരെ 123 പരാതികൾ മാത്രമാണ്​ ലഭിച്ചത്​. അതേസമയം കഴിഞ്ഞ 25 ദിവസങ്ങൾക്കുള്ളിൽ ലഭിച്ച പരാതികളുടെ എണ്ണം 239 ആയി ഉയർന്നു. ഇതിൽ കൂടുതൽ പരാതികളും ഗാർഹിക പീഡനങ്ങളെ തുടർന്നാണ്​. ഗാർഹിക പീഡനങ്ങളുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ദേശീയ വനിത കമീഷൻ അടിയന്തര സഹായം നൽകുന്നതിനായി വാട്​സ്​ആപ്​ സൗകര്യം ഏർപ്പെടുത്തി. 72177135372 എന്ന വാട്സ്​ആപ്​ നമ്പറിൽ സ്​ത്രീകൾക്ക്​ അവശ്യ സഹായം ലഭ്യമാകും.

ലോക്​ഡൗണിൽ കുടുംബം മുഴുവൻ വീടുകളിലേക്ക്​ ഒതുങ്ങിയതോടെയാണ്​ ഇൗ കാലയളവിൽ ഇത്രയധികം പരാതികൾ ലഭിച്ചതെന്ന്​ ദേശീയ വനിത കമീഷൻ ചെയർപേഴ്​സൻ രേഖ ശർമ പറഞ്ഞു. മാർച്ച്​ 24നാണ്​ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശവ്യാപകമായി ലോക്​ഡൗൺ പ്രഖ്യാപിച്ചത്​.

Tags:    
News Summary - India witnesses steep rise in crime against women NCW -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.