Posted On
date_range Updated On
date_range ഇന്ത്യ-യു.എസ് വിദേശകാര്യ സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്തും
ന്യൂഡൽഹി: വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയുമായി കൂടിക്കാഴ്ച ന ടത്തും. മാർച്ച് 11ന് വാഷിങ്ടൺ ഡി.സിയിലെ ഒാഫിസിൽ വെച്ചായിരിക്കും കൂടിക്കാഴ്ച. സുരക്ഷാ, നയതന്ത്ര വിഷയങ്ങളായിരിക്കും ഇരുവരും ചർച്ച ചെയ്യുകയെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ അറിയിച്ചു.
ത്രിദിന സന്ദർശനത്തിനിടെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡേവിഡ് ഹാലെ, ആയുധ നിയന്ത്രണ-രാജ്യാന്തര സുരക്ഷാകാര്യ അണ്ടർ സെക്രട്ടറി ആൻഡ്രിയ തോംസൺ എന്നിവരുമായും വിജയ് ഗോഖലെ ചർച്ചകൾ നടത്തും.
ജമ്മു കശ്മീരിലെ പുൽവാമയിലെ പാക് ഭീകരസംഘടന ജയ്ശെ മുഹമ്മദിന്‍റെ ഭീകരാക്രമണത്തിന്‍റെയും ഇന്ത്യ ബാലാക്കോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന്‍റെയും പശ്ചാത്തലത്തിൽ വിദേശകാര്യ സെക്രട്ടറിമാരുടെ കൂടിക്കാഴ്ചക്ക് വലിയ പ്രാധാന്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.