Posted On
date_range Updated On
date_range പുതിയ ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയില ബലസോര്‍ ജില്ലയിലെ ചണ്ഢീപൂരിലായിരുന്നു പരീക്ഷണം. വിജയകരമായ വിക്ഷേപണത്തെക്കുറിച്ച് ഡി.ആര്‍.ഡി.ഒ ട്വീറ്റ് ചെയ്തു.
ഏറ്റവും പുതിയ സാങ്കേതിക മാറ്റങ്ങള്‍ വിജയകരമായി പരീക്ഷിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു.
ജനുവരി 11ന് കടലില്‍നിന്നും ബ്രഹ്മോസ് പരീക്ഷിച്ചിരുന്നു. നാവിക സേനയുടെ ഐ.എന്‍.എസ് വിശാഖപ്പട്ടണം യുദ്ധക്കപ്പലില്‍നിന്നായിരുന്നു വിക്ഷേപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.