Posted On
date_range Updated On
date_range 21,821 പേർക്ക് കൂടി കോവിഡ്; വാക്സിനിൽ തീരുമാനം നാളെ
ന്യൂഡൽഹി: രാജ്യത്ത് 21,821 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 299 പേർ രോഗം ബാധിച്ച് മരിച്ചു. 26,139 േപർക്ക് രോഗമുക്തിയുണ്ടായി.
1,02,66,674 പേർക്കാണ് ഇതുവെര കോവിഡ് ബാധിച്ചത്. ഇതിൽ 98,60,280 പേർ രോഗത്തിൽ നിന്ന് മുക്തി നേടി. 2,57,656 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 1,48,738 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസവുമായി താരതമ്യം ചെയ്യുേമ്പാൾ രോഗികളുടെ എണ്ണത്തിൽ ആറ് ശതമാനം വർധനയുണ്ട്.
അതേസമയം, കോവിഡ് വാക്സിന്റെ കാര്യത്തിൽ നാളെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനുമതികാത്ത് ഓക്സ്ഫെഡ്, ഭാരത് ബയോടെക് എന്നിവരുടെ വാക്സിനുകളാണ് വിദഗ്ധസമിതിയുടെ മുന്നിലുള്ളത്. നാളെ യോഗം ചേർന്ന് വിദഗ്ധസമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.