ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു. 1,65,553 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. 3,460 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2,76,309 പേർക്ക് രോഗമുക്തിയുണ്ടായി.
2,78,94,800 പേർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 2,54,54,320 പേർക്ക് രോഗമുക്തിയുണ്ടായി. 3,25,972 മരണം ഇതുവരെ സ്ഥിരീകരിച്ചു. 21,14,508 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 21,20,66,614 പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 46 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കോവിഡ് രോഗബാധയാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തെ മരണസംഖ്യയും കുറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.