രാജ്യത്ത്​ കോവിഡ്​ രോഗികളിൽ വൻ വർധന; 24 മണിക്കൂറിനിടെ 6088 പേർക്ക്​ രോഗബാധ

ന്യൂഡൽഹി: രാജ്യത്തെ കോവിഡ്​ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ്​ വർധന. 24 മണിക്കൂറിനിടെ 6,088 പേർക്ക്​ രോഗം ബാധിച്ചു. 188 പേർ കോവിഡ്​ ബാധിച്ച്​ മരിച്ചുവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത്​ വിട്ട കണക്കുകളിൽ നിന്ന്​ വ്യക്​തമായി. 

ഇതോടെ രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 1.18 ലക്ഷമായി ഉയർന്നു. 3,583 പേരാണ്​ ​കോവിഡ്​ മൂലം മരിച്ചത്​. 48,534 പേർ രോഗമുക്​തി നേടി. 40.37 ശതമാനമാണ്​ രോഗമുക്​തി നിരക്ക്​.

അതേസമയം, രാജ്യത്തെ വിമാന സർവിസ്​ തിങ്കളാഴ്​ച ആരംഭിക്കും. ഇന്ത്യ സ്​പീഡ്​ പോസ്​റ്റ്​ സേവനം 15 രാജ്യങ്ങളിലേക്ക്​ തപാൽ വകുപ്പ്​ ആരംഭിച്ചിട്ടുണ്ട്​. നാലാം ഘട്ട ലോക്​ഡൗൺ ഇളവുകളുമായി മു​ന്നോട്ട്​ പോകുന്നതിനിടെയാണ്​ രോഗികളുടെ എണ്ണം ഉയരുന്നത്​.

Tags:    
News Summary - India records highest single-day spike of over 6,000 new cases-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.