ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും കുറവ്. കഴിഞ്ഞ ദിവസം 60,753 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 97,743 പേർ രോഗമുക്തി നേടി. 7,60,019 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ 74 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
ഇതുവരെ ഇന്ത്യയിൽ 2,98,23,546 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,86,78,390 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. അതേസമയം, രാജ്യത്തിന് ആശ്വാസമായി കോവിഡ് മരണസംഖ്യയും കുറയുകയാണ്. 1647 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് ജീവൻ നഷ്ടമായത്. ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ കോവിഡ് മരണസംഖ്യ 2000ത്തിൽ താഴെയെത്തുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്കും ഉയർന്നിട്ടുണ്ട്. 96.16 ശതമാനമാണ് രോഗമുക്തി നിരക്ക്. ഈ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.58 ശതമാനമാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും അഞ്ച് ശതമാനത്തിൽ താഴെയാണ്. 2.98 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ്പോസിറ്റിവിറ്റി നിരക്ക്. 27.23 കോടി പേർക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.