Posted On
date_range Updated On
date_range 50,356 പേര്‍ക്ക് കൂടി കോവിഡ്; 53,920 രോഗമുക്തര്‍
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 50,357 പേര്‍ക്ക്കൂടി കോവിഡ് ബാധിച്ചു. എന്നാല്‍ രോഗികളായതിനേക്കാള്‍ കൂടുതല്‍ പേര്‍ രോഗമുക്തരാവുകയും ചെയ്തു. 53,920 പേരാണ് രോഗമുക്തരായത്.
മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
577 പേര്‍ ഇന്നലെ കോവിഡ് മൂലം മരിച്ചു. 11,13,209 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 5,16,632 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 84,62,080 ആയി. മരണസംഖ്യ 1,25,562 ആയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.