യുറേനിയം, കൽക്കരി ഇടപാടുകളിൽ ഇന്ത്യ–ആ​സ്​​ട്രേ​ലി​യ ധാ​ര​ണ

ന്യൂഡൽഹി: ഡൽഹിയിലെത്തിയ ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ നടത്തിയ ചർച്ചകളിൽ യുറേനിയം ഇറക്കുമതി ഏറ്റവും നേരേത്ത ആരംഭിക്കാൻ ധാരണ. മോദിയുമായി ഉറ്റബന്ധമുള്ള വ്യവസായി ഗൗതം അദാനി ആസ്ട്രേലിയയിലെ കൽക്കരി ഖനന പദ്ധതി മുന്നോട്ടു നീക്കാൻ ഇതിനൊപ്പം ശ്രമം നടത്തുകയാണ്.
രണ്ടു പ്രധാനമന്ത്രിമാരും ചേർന്ന് ഇതിനിടയിൽ നടത്തിയ  ഡൽഹി മെട്രോ യാത്ര, അക്ഷർധാം ക്ഷേത്ര സന്ദർശനം എന്നിവ ശ്രദ്ധേയമായി. വിപുല സാമ്പത്തിക സഹകരണ കരാർ ഒപ്പുവെക്കുന്ന കാര്യത്തിൽ പുരോഗതി നേടാനായില്ല. സ്വതന്ത്ര വ്യാപാര ഉടമ്പടി ചർച്ചകൾ നേരത്തേ നടത്തുന്നതിനു ബന്ധെപ്പട്ടവർക്ക് നിർദേശം നൽകാൻ മാത്രമാണ് തീരുമാനം ഉണ്ടായത്.  ആസ്ട്രേലിയയിൽ ഇന്ത്യക്കാർക്കു നേരെ നടക്കുന്ന അതിക്രമ സംഭവങ്ങൾ ചർച്ചകളിൽ കാര്യമായ വിഷയമായില്ല. കൂടുതൽ വർക്ക് വിസ ഇളവുകൾ നേടാനുള്ള ഇന്ത്യയുടെ ശ്രമവും ഫലം കണ്ടില്ല.   പ്രതിരോധം, വിദ്യാഭ്യാസം, ഉൗർജം തുടങ്ങിയ മേഖലകളിൽ ബന്ധം വളർത്താൻ കൂടുതൽ നടപടി സ്വീകരിക്കുന്നതിന് ധാരണയായി. ഭീകരത തടയുന്നതുമായി ബന്ധെപ്പട്ടവ അടക്കം ആറു കരാറുകൾ ഒപ്പുവെച്ചു. ആണവ സാമഗ്രി ദാതാക്കളായ രാജ്യങ്ങളുടെ സംഘത്തിൽ ഇന്ത്യ അംഗത്വം നേടുന്നതിനെ ആസ്ട്രേലിയ പിന്തുണക്കും.
വൈദ്യുതി ഉൽപാദനത്തിന് യുറേനിയം നൽകുന്നതിന് മൂന്നു വർഷം മുമ്പ് രണ്ടു രാജ്യങ്ങളും കരാർ ഒപ്പുവെച്ചതാണ്. അതി​െൻറ തുടർച്ചയായി ഇറക്കുമതി വേഗത്തിലാക്കാനാണ് ഇപ്പോഴത്തെ ധാരണ.
 ഗൗതം അദാനിക്ക് ആസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ ഇൗ വരവിൽ വലിയ പ്രതീക്ഷകളുണ്ട്. പാരിസ്ഥിതിക എതിർപ്പുകൾ നീക്കി ക്വീൻസ്ലൻഡിലെ അദാനി കമ്പനിയുടെ കൽക്കരി ഖനനത്തിന് 900 ദശലക്ഷം ഡോളറി​െൻറ കരാറിന് അംഗീകാരം നേടാനും അവിടേക്ക് റെയിൽപാത നിർമിച്ചുകിട്ടാനും അദാനി ശ്രമിക്കുന്നുണ്ട്.

Tags:    
News Summary - India australia deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.