Posted On
date_range Updated On
date_range സ്വാതന്ത്ര്യദിനാഘോഷം: ജമ്മു-കശ്മീരിലെ പ്രധാന ചടങ്ങ് ബക്ഷി സ്റ്റേഡിയത്തിൽ
ശ്രീനഗർ: ജമ്മു-കശ്മീരിലെ പ്രധാന സ്വാതന്ത്ര്യദിനച്ചടങ്ങ് നവീകരിച്ച ബക്ഷി സ്റ്റേഡിയത്തിൽ നടക്കും. അഞ്ചുവർഷത്തിന് ശേഷമാണ് സ്റ്റേഡിയത്തിൽ ചടങ്ങ് നടക്കുന്നത്. ചൊവ്വാഴ്‌ചത്തെ ആഘോഷങ്ങളിൽ പങ്കാളികളാകണമെന്ന് അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
പതിറ്റാണ്ടുകളായി ജമ്മു-കശ്മീരിലെ പ്രധാന സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങുകൾ ബക്ഷി സ്റ്റേഡിയത്തിലാണ് നടന്നിരുന്നത്. നവീകരണത്തിനായി 2018ൽ അടച്ചിട്ടതിനെ തുടർന്ന് സോനാവാറിലെ ഷേറെ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അഞ്ചുവർഷമായി ആഘോഷം. മുഖ്യമന്ത്രിയാണ് സാധാരണ ചടങ്ങിൽ അധ്യക്ഷനാകുന്നത്. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട സർക്കാർ ഇല്ലാത്തതിനാൽ ഗവർണർ അധ്യക്ഷത വഹിക്കും. വേദിക്ക് ചുറ്റും കനത്ത സുരക്ഷ ഒരുക്കിയതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.