Posted On
date_range Updated On
date_range കെ.എ.ജി ടൈൽസ് കമ്പനിയിൽ ആദായനികുതി റെയ്ഡ്
ചെന്നൈ: കെ.എ.ജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ നടന്ന ആദായനികുതി പരിശോധനയിൽ 220 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. കണക്കിൽപ്പെടാത്ത എട്ടര കോടി രൂപയുടെ പണവും പിടിച്ചെടുത്തു. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയുടെ തമിഴ്നാട്, ഗുജറാത്ത്, കൊൽക്കത്ത എന്നിവിടങ്ങളിലെ ഇരുപതോളം കേന്ദ്രങ്ങളിൽ ഫെബ്രുവരി 26 മുതൽ പരിശോധന നടത്തി വരുകയായിരുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രിൽ ആറിന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റെയ്ഡ് നടത്തിയതെന്ന് സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ട് ടാക്സസ്(സി.ബി.ഡി.ടി) അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.