ബി.ജെ.പി സ്​ഥാനാർഥിയുടെ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ തൃണമൂൽ ആക്രമണമെന്ന്​ പരാതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ബി.ജെ.പി സ്​ഥാനാർഥി പായൽ സർക്കാറിനെ ആക്രമിച്ചതായി പരാതി. ബെഹാലയിലെ താകുർപുകുർ പ്രദേശത്തുവെച്ചായിരുന്നു ആക്രമം.

തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരാണ്​ ആക്രമണത്തിന്​ പിന്നിലെന്നും പായൽ ആരോപിച്ചു. പായലിന്‍റെ അണികൾക്ക്​ പരിക്കേറ്റതായാണ്​ വിവരം. പരിക്കേറ്റ പ്രവർത്തകരുടേതെന്ന രീതിയിൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.

ബെഹാല പർബ മണ്ഡലത്തിൽനിന്നാണ്​ പായൽ ജനവിധി തേടുന്നത്​. സംഭവത്തിൽ ബി.ജെ.പി ഇതുവരെ പ്രതികരിച്ചിട്ടില്ല.

തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ നടിയായ പായൽ ബി.ജെ.പിയിൽ ചേർന്നത്​. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ വിജയ്​ ഘോഷിന്‍റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവേശനം. 

Tags:    
News Summary - In Bengal BJP candidate Paayel Sarkar attacked on campaign trail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.