ഡൽഹി ഐ.ഐ.ടിയിൽ എൻജിനീയറിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു; കാമ്പസിൽ വിദ്യാർഥികളുടെ പ്രതിഷേധം

ന്യൂഡൽഹി: ഡൽഹി ഐ.ഐ.ടിയിൽ  വിദ്യാർഥി ആത്മഹത്യ ചെയ്തു. ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിദ്യാർഥി അനിൽ കുമാർ (21) ആണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്.

ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. ഹോസ്റ്റൽ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതേതുടർന്ന് പൊലീസ് എത്തി വാതിൽ തകർത്താണ് അനിൽ കുമാറിനെ ആശുപത്രിയിൽ എത്തിച്ചത്.

ബിടെക് അവസാന വർഷ പരീക്ഷയിൽ സ്കോർ നഷ്ടമായ അനിൽ കുമാറിന് അത് മെച്ചപ്പെടുത്താനായി ആറു മാസം ഹോസ്റ്റലിൽ കഴിയാൻ അനുമതി നൽകിയിരുന്നു. പഠന സമ്മർദമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ഡൽഹി ഐ.ഐ.ടിയിൽ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആത്മഹത്യയാണിത്. കഴിഞ്ഞ ജൂലൈയിൽ ബിടെക് മാത്തമാറ്റിസ് ആൻഡ് കമ്പ്യൂട്ടിങ് വിഭാഗത്തിലെ വിദ്യാർഥി ആത്മഹത്യ ചെയ്തിരുന്നു.

ആത്മഹത്യ വാർത്ത പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി.

Tags:    
News Summary - IIT Delhi student hangs self in hostel room

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.